JHL

JHL

പോളിംഗ് പുരോഗമിക്കുന്നു; കുമ്പള യിലും ഉളുവാറിലും വോട്ടിങ്ങ് യന്ത്രം തകരാറിലായി

കുമ്പള(True News 21 October 2019): കുമ്പള പഞ്ചായത്ത് വാർഡ് നമ്പർ ആറ് ഊജാർ ഉളുവാർ ജി ബി എൽ പി എസ് പോളിങ് സ്റ്റേഷനിൽ രാവിലെ 7.40 ഓടെ ബൂത്ത് നമ്പർ 129 ലെ വോട്ടിങ് യന്ത്രം കേടായി പോളിങ് തടസ്സപ്പെട്ടു. കുമ്പള ജിഎസ്.ബിൽ.എസിലെ 140 ആം നമ്പർ പോളിങ്ങ് ബൂത്തിലും യന്ത്രം തകരാറായത് കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് പോളിങ്ങ് തുടങ്ങിയത്. രാവിലെ മുതൽ തന്നെ എല്ലാ ബൂത്തുകളിലും വലിയ ക്യൂ  ആണ് കാണാൻ സാധിച്ചത്. രാത്രി മുതൽ തന്നെ കനത്ത മഴ ഉണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് ആരംഭിച്ച ഏഴ് മണിയോടെ മഴക്ക് ശമനം ഉണ്ടായി.

No comments