JHL

JHL

കാട്ടു പന്നിയുടെ വേവിച്ച ഇറച്ചിയുമായി യുവാവ് വനപാലകരുടെ പിടിയില്‍

ബദിയടുക്ക(True News 16 October 2019): കാട്ടു പന്നിയുടെ വേവിച്ച ഇറച്ചിയുമായി യുവാവ് വനപാലകരുടെ പിടിയിലായി ദേലംപാടി കുട്ടമുണ്ടയിലെ ജയപ്രകാശിനെയാണ് (35) അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അനില്‍ കുമാറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സത്യപാലനും ഇന്നലെ വൈകിട്ട് ജയപ്രകാശിന്റെ വീട്ടില്‍ പരിശോധന നടത്തി പാചകം ചെയ്ത കാട്ടു പന്നിയുടെ ഇറച്ചി പിടികൂടുകയായിരുന്നു. പന്നിയുടെ അവശിഷ്ടങ്ങള്‍ വീട്ടു പറമ്പില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.
പരപ്പ സെക്ഷനില്‍പ്പെട്ട ദേലംപാടി കുട്ടമുണ്ടയില്‍ കാട്ടു പന്നിയെ ജയപ്രകാശ് വേട്ടയാടി പിടിച്ച വിവരം പ്രദേശത്തെ ചിലരാണ് ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചത്.ജയപ്രകാശിനെ കാസര്‍ കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തു.

No comments