JHL

JHL

മൊബൈൽ ഫോണിന് അടിമയായ എൻജിനീയറിങ് വിദ്യാർത്ഥി പതിനാറുകാരിയായ സഹോദരിയെ തലക്ക് ചുറ്റികകൊണ്ടടിച്ചു കൊലപ്പെടുത്തി; അസ്ഥികൂടം കണ്ടെത്തിയത് കാട്ടിൽ


ദേർളക്കട്ടെ (True News Oct27, 2019): കാണാതായ പതിനാറുകാരിയുടെ മൃതദേഹം വീടിനടുത്തുള്ള കാട്ടിൽ നിന്നും കണ്ടെത്തി. അന്വേഷണത്തിൽ കൊലപാതകം നടത്തിയത് സ്വന്തം സഹോദരനാണെന്ന് പോലീസ് സ്ഥിരീകരിച്ചു .
ഒക്ടോബർ 8 മുതൽ  കാണാതായ ഫിയോന സ്വീഡൽ കുട്ടിഞ്ഞോ (16)  യുടെ മൃതദേഹമാണ് വീടിനു സമീപത്തെ  കാട്ടിൽ  നിന്നും കണ്ടെത്തിയത്. മംഗളൂരുവിലെ സ്വകാര്യ  കോളേജിലെ പി യു വിദ്യാർത്ഥിനിയാണ് പജീറിലെ ഫ്രാൻസിസ് കുട്ടീഞ്ഞോയുടെ മകളായ ഫിയോന. രാവിലെ കോളേജിലേക്ക് പോയ മകൾ തിരിച്ചെത്തിയില്ല എന്ന പിതാവിന്റെ   പരാതിയിൽ ഉള്ളാൾ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെ ഒക്ടോബർ  26 നു പെണ്കുട്ടിയുടേതെന്നു തോന്നിക്കുന്ന അസ്ഥികൂടം വീട്ടിനു പുറകിലെ കട്ടിൽ കാണപ്പെട്ടു. പിന്നീട്  നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ, തുടങ്ങിയവ സമീപത്തു നിന്നും കണ്ടെടുക്കുകയും അസ്ഥികൂടം ഫിയോനയുടേതെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.
കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് സമീപ വാസികൾ ചേർന്ന് പോലീസിൽ നിവേദനം നൽകിയിരുന്നു.
അന്വേഷണം നടത്തിയ പോലീസ് കുട്ടിയുടെ മൊബൈൽ ഫോൺ ഏറ്റവും അവസാനമായി ഉപയോഗിച്ചത് മുടിപ്പു ടവറിന്റെ പരിധിയിലാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് കുടുംബങ്ങളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഒക്ടോബരർ  25 നടത്തിയ ചോദ്യം ചെയ്യലിൽ സഹോദരന്റെ മൊഴി സംശയാസ്പദമായി തോന്നിയതിനാൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
തുടർന്ന് ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്ന് സഹോദരൻ സാംസൺ കുട്ടീഞ്ഞോ  സമ്മതിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്നപ്പോൾ നിസ്സാര പ്രശ്നത്തിന്റെ പേരിൽ തർക്കമുണ്ടാകുകയും ദേഷ്യം വന്ന ഇയാൾ ചുറ്റികയെടുത്തു ത്തലക്കടിക്കുകയുമായിരുന്നവത്രെ. തുടർന്ന് മൃതദേഹം വലിച്ചിഴച്ച് വീടിനു പിറകിലെ കാട്ടിൽ തള്ളുകയായിരുന്നു.
പത്തൊമ്പതുകാരനായ ഇയാൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. മൊബൈൽ ഫോണിന് അടിമപ്പെട്ട ഇയ്യാൾ ആദ്യവർഷം തന്നെ പഠനത്തിൽ പിന്നോട്ടാവുകയും പഠനം നിർത്തുകയുമായിരുന്നു. പഠിക്കാൻ മിടുക്കിയായ സഹോദരിക്കു കൂടുതൽ സ്നേഹവാൽസ്യാല്യങ്ങൾ മാതാപിതാക്കളിൽ നിന്നും കിട്ടുന്നതിനാൽ സഹോദരിയോട്‌ വിദ്വേഷം മനസ്സിലുണ്ടായിരുന്നു.ഇതാണ് തർക്കമുണ്ടായപ്പോൾ തലക്കടിച്ചു കൊല്ലാൻ  പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.കൊല്ലാനുപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തിട്ടുണ്ട് അന്വേഷണം തുടരുകയാണെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.സംഭവം സമീപ വാസികളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് 

No comments