JHL

JHL

ന്യൂനമർദ്ദം ചുഴലിക്കാറ്റായി ; ജില്ലയിൽ ശക്തമായ കാറ്റും മഴയും കറന്തക്കാട് ഓട്ടോ റിക്ഷക്കു മുകളിൽ മരം വീണു ;നീലേശ്വരത്ത് മരം മറിഞ്ഞുവീണു സ്കൂൾ കെട്ടിടം തകർന്നു;പൊയ്‌നാച്ചിയിൽ യുവജനോത്സവ പന്തൽ തകർന്നു വീണ് അധ്യാപകന് പരുക്കേറ്റു

കാസര്‍കോട് (True News, Oct 25,2019): അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് കാസര്‍കോട് ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ പ്രഭാവത്തിൽ രാവിലെ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. അങ്ങിങ്ങായി നാശനഷ്ടങ്ങളും റിപ്പോർട്ട് ഷെയ്‌തിട്ടുണ്ട് 

കറന്തക്കാട്ട് ഓട്ടോറിക്ഷക്കു മറിഞ്ഞുവീണു. റോഡ് ഗതാഗതം തടസപ്പെട്ടു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. 
കാസര്‍കോട് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ വേദിയും പന്തലും മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നു വീണു. അപകടത്തില്‍ ഒരു അധ്യാപകന് പരിക്കേറ്റതായാണ് വിവരം. പന്തലില്‍ ഉണ്ടായവര്‍ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്. കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ കാറ്റും മഴയുമാണ് തുടരുന്നത്. 
;നീലേശ്വരം രാവണേശ്വരത്ത് സ്‌കൂളിന് മുകളിലേക്ക് മരം വീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു. വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അവധി പ്രഖ്യാപിച്ച കലക്ടര്‍ക്ക് നാട്ടുകാര്‍ നന്ദി പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് രാവണീശ്വരം ഗവ. ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കാറ്റില്‍ വലിയ കാറ്റാടി മരം കടപുഴകി വീണത്.
സ്റ്റാഫ് റൂമും വിദ്യാഭ്യാസ ആരംഭത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുമാണ് മരം വീണ് തകര്‍ന്നത്. ഉച്ച വരെ സ്‌കൂളില്‍ പ്രധാന അധ്യാപികയുണ്ടായിരുന്നു. അവര്‍ പോയ ശേഷമാണ് മരം വീണത്.



No comments