JHL

JHL

മോ​ട്ടോർവാഹന ഭേദഗതി;സീറ്റ്​ ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തതിന്​ ഈടാക്കുന്ന പിഴ 500 രൂപയാക്കി;മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10000 ആയി തുടരും.

തിരുവനന്തപുരം(True News, Oct2,2019): കേന്ദ്ര മോ​ട്ടോർവാഹന ഭേദഗതി പ്രകാരം ഉയർത്തിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക    കുറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മോ​ട്ടോർ വാഹനപിഴയിലെ ഭേദഗതിക്ക്​ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സീറ്റ്​ ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തതിന്​ ഈടാക്കുന്ന പിഴ 500 രൂപയാക്കി. നേരത്തെ 1000 രൂപയാണ്​ പിഴയായി അടക്കേണ്ടിയിരുന്നത്​. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന്​ 1500 രൂപയ​ും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഈടാക്കും. അതേസമയം മദ്യപിച്ചു വാഹനമോടിച്ചാല്‍ പിഴ 10000 ആയി തുടരും. വാഹനത്തില്‍ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കിയും കുറച്ചിട്ടുണ്ട്​. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറക്കാനാണ്​ മന്ത്രിസഭായോഗം തീരുമാനിച്ചത്​. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി സെപ്​തംബർ ഒന്ന്​ മുതലാണ്​ നിലവിൽ വന്നത്​. 1000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ. ഇതിനെതിരെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

No comments