JHL

JHL

ചൗക്കി കമ്പാർ വാഹനമിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കാസര്‍കോട്(True News 28 October 2019): ബൈക്കില്‍ ടെമ്പോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബെദ്രഡുക്ക രാംനഗര്‍ ലക്ഷം വീടിലെ സുരേഷിന്റെ മകന്‍ സുനില്‍(23) ആണ് മരിച്ചത്. 25 ന് വൈകിട്ട് 6.30ഓടെ ബെദ്രഡുക്കയില്‍ വെച്ചായിരുന്നു അപകടം. അതേസമയം റോഡരികില്‍ ബൈക്ക് റേസ് നടത്തുകയും സുനിലിന്റെ ബൈക്ക് റോഡിലേക്ക് നീങ്ങിയപ്പോള്‍ ടെമ്പോ ഇടിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ടെമ്പോ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. ഇടിച്ച ടെമ്പോ നിര്‍ത്താതെ പോയി. ടെമ്പോയെ കുറിച്ച് അന്വേഷിച്ച് വരുന്നതായി എസ്.ഐ. പി. നളിനാക്ഷന്‍ പറഞ്ഞു. ശൈലജയാണ് സുനിലിന്റെ അമ്മ. സജില്‍, ഉഷ എന്നിവര്‍ സഹോദരങ്ങളാണ്.

No comments