JHL

JHL

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം; പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു.

മഞ്ചേശ്വരം(True News  15 October 2019): 35 രൂപ എം.ആര്‍.പിയുള്ള സോഫ്റ്റ് ഡ്രിംഗ്‌സിന് 40 രൂപ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിന് ന്യൂസ് ചാനല്‍ സംഘത്തിന് മര്‍ദ്ദനം. മീഡിയ വണ്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷബീറിനും ക്യാമറാമാന്‍ അജീന്ദ്രജിത്തുവിനുമാണ് കഴിഞ്ഞ ദിവസം രാത്രി ഹൊസങ്കടിക്ക് സമീപത്തെ ഫുഡ്‌ലാന്റ് ഹോട്ടലില്‍ വെച്ച് മര്‍ദ്ദനമേറ്റത്. ഏറെ നേരം ഇരുവരെയും തടഞ്ഞുവെക്കുകയും ചെയ്തു. മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

No comments