ഒറ്റക്ക് താമസിക്കുന്ന ആളുടെ അഴുകിയ മൃതദേഹം വീടിനു സമീപത്തെ തെങ്ങിൻ കുഴിയിൽ
കാസർകോട്(True News 15 October 2019): ഒറ്റക്ക് താമസിക്കുന്ന ആളുടെ അഴുകിയ മൃതദേഹം വീടിനു സമീപത്തെ തെങ്ങിൻ കുഴിയിൽ കണ്ടെത്തി.ബദിയടുക്ക പിലാങ്കട്ട രണ്ടാം മൈലിലെ പരേതനായ സുബ്രായ-ശീലാവതി ദമ്പതികളുടെ മകൻ ഗജാനന(45 )യുടെ മൃതദേഹമാണ് വീടിനു സമീപത്തെ തെങ്ങിൻ കുഴിയിൽ കണ്ടെത്തിയത്.ഗജാനനയ്ക് മാനസിക അസ്വാസ്ഥ്യവും അപസ്‌മാര രോഗവും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഭാര്യ ജയന്തിയും ഏക മകൾ രക്ഷിതയും വേറിട്ട് താമസിക്കുന്നതിനാൽ ഗജാനന ഒറ്റയ്ക്കായിരുന്നു താമസം.ആറു മാസം മുമ്പാണ് ഗജാനന മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്.കർണാടക സോമേശ്വരയിലുള്ള ആശ്രമത്തിൽ പ്രവേശിപ്പിചെങ്കിലും ഭാരിച്ച ചുമതല സഹിക്കാനാവാതെ അവിടെ നിന്നും വീണ്ടും വീട്ടിലേക്ക് ബന്ധുക്കൾ കൊണ്ടുവരികയായിരുന്നു.ബദിയടുക്ക പോലീസ് ഇൻക്യുസ്റ് ചെയ്ത മൃതദേഹം വിദഗ്‌ധ പോസ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജി ആശുപത്രിയിലേക്ക് മാറ്റി
Post a Comment