JHL

JHL

മഞ്ചേശ്വരത്ത് നിലാവുദിച്ചു; യു.ഡി.എഫിന് മിന്നുന്ന വിജയം

മഞ്ചേശ്വരം(True News 24 October 2019): ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യു ഡി എഫിന് വമ്പിച്ച വിജയം.7923 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം സി ഖമറുദ്ദീൻ തൊട്ടടുത്ത എതിർസ്ഥാനാർഥി എൻ ഡി എ യിലെ രവീശ തന്ത്രിയെ പരാജയപ്പെടുത്തിയത്. അട്ടിമറി പ്രതീക്ഷിച്ച് മത്സരരംഗത്തിറങ്ങിയ എൽ ഡി എഫിലെ ശങ്കർ റൈ മാസ്റ്റർ ബഹുദൂരം പിന്നിലായി മൂന്നാം സ്ഥാനത്തായി.

എം.സി. ഖമറുദ്ദീൻ
പടന്ന എടച്ചാക്കൈയിലെ പരേതനായ എ.സി. മുഹമ്മദ്ക്കുഞ്ഞി  ജി യുടെയും എം.സി. മറിയുമ്മയുടെയും മകനാണ് . വിദ്യാഭാസ യോഗ്യത: ബി.എ ബിരുദം
ഭാര്യ: എം.ബി. റംലത്ത്. മക്കൾ: ഡോ. മുഹമ്മദ് മിദ് ലാജ്. മുഹമ്മദ് മിൻഹാജ്, മറിയമ്പി , മിൻഹത്ത്.
പടന്ന എം.ആർ.വി. എച്ച്. എസ്.എസിൽ പഠിക്കുമ്പോൾ എം.എസ് .എഫ് പ്രവർത്തകനായാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 1980- 81 വർഷത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ പഠിക്കുമ്പോൾ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ, അവിഭക്ത കണ്ണൂർ ജില്ലാ എം.എസ്. എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മുസ് ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്നീ പദവികൾ വഹിക്കുന്നു.

തൃക്കരിപ്പൂർ ഡിവിഷനിൽ നിന്നും വിജയിച്ച് 1995 മുതൽ 2000 വരെ കാസർകോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. കുമ്പള ഡിവിഷനിൽ നിന്നും വിജയിച്ച് 2005 മുതൽ 2010 വരെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് മലബാർ സിമന്റ്സ് ഡയറക്ടർ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

No comments