JHL

JHL

ഉപതെരഞ്ഞെടുപ്പ് ; എൽ ഡി എഫിന് മികച്ച നേട്ടം


തിരുവനന്തപുരം (True News, Oct24,2019): സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ശക്തമായ മുന്നേറ്റം. രണ്ടു നിയമസഭാ സീറ്റുകൾ യു ഡി എഫിൽ നിന്ന് പിടിച്ചെടുക്കുകയും എറണാകുളത്ത് വോട്ടു നില മെച്ചപ്പെടുത്താനും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ തവണ ആരിഫ് വിജയിച്ച അരൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി യു ഡി എഫിലെ ഷാനിമോൾ ഉസ്മാൻ ആയിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോയ ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇടതുമുന്നണിയുടെ പി കെ പ്രശാന്ത് പതിനാലായിരതിലധികം വോട്ടുകൾക്കാണ് ജയിച്ചത്. എൻ എസ്‌ എസ്‌  അടക്കമുള്ള സമുദായ സംഘങ്ങളുടെ നേരിട്ടുള്ള പിന്തുണയുണ്ടായിട്ടും പ്രശാന്ത് നേടിയത് മികച്ച വിജയമാണ് 
കോന്നിയിൽ പ്രവചനങ്ങൾ തെറ്റിച്ചുകൊണ്ടാണ് ഇടതു വിജയം. ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രനെ  മൂന്നാം  സ്ഥാനത്തേക്ക് തള്ളി മികച്ച പ്രകടനം കാഴ്ചവെക്കാൻ എൽ ഡി എഫിന് കഴിഞ്ഞു.
എറണാകുളത്ത് ടി ജെ വിനോദിനോട് മനു റോയി മൂവ്വായിരത്തിഎഴുനൂറ്‌ വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്.കഴിഞ്ഞ തവണ യു ഡി എഫിലെ ഹൈബി ഈഡൻ ഇരുപത്തിരണ്ടായിരത്തിനു ജയിച്ചിടത്താണിത്.

No comments