JHL

JHL

ആലിയ സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനം ആചരിച്ചു

പരവനടുക്കം(True News : ആലിയ സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനം ആചരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി  ഇ.ടി മുഹമ്മദ് ബഷീർ എംപി കാസറഗോഡ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് ഉദ്ഘാടനം നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.കെ.എം ബാലകൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു. .
"എല്ലാവർക്കും ഭക്ഷണം" പരിപാടിയിൽ
വിദ്യാർത്ഥികൾ വീട്ടിൽ നിന്നു പാചകം ചെയ്ത് കൊണ്ട് വന്ന ഉച്ചഭക്ഷണ പൊതികൾ കാസറഗോഡ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിതരണം നടത്തി ലോക ഭക്ഷ്യ  ദിനത്തിൽ  ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പ് വരുത്തി.പി.ടി.എ പ്രസിഡന്റ് ടി.കെ സിറാജുദ്ദീൻ, ക്യാമ്പസ് കോർഡിനേറ്റർ നിസാർ പെറുവാഡ് , അഡ്മിനിസ്റേററ്റീവ് ഓഫീസർ ഉദയകുമാർ പെരിയ , സ്റ്റാഫ് സെക്രട്ടറി റമീസ മുഹമ്മദ് , പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ കരീം എച്.എം , അധ്യാപകരായ സലാം ബെളിഞ്ചം , സഫ്വാൻ. കെ, മനു കൃഷ്ണൻ , നഫീസത്ത് അഫ്നാസ്, ഖദീജ.സി.എച്ച് , ആമിനത്ത് ശാക്കിറ , ഹസീദ കെ, സ്കൂൾ പാർലമെന്റ് അംഗങ്ങളായ ഇൽഹാം ഇബ്രാഹിം , റഷ സിദ്ദീക് , ശർബാസ്  ആതിഫ് , സൈനുദ്ദീൻ മിശാൽ , ഫാതിമ തിഡിൽ, മുഹമ്മദ് വലീദ് തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തെ വിവിധ ക്ലാസ്സുകൾ തമ്മിൽ നടന്ന ഭക്ഷ്യ പ്രദർശന മത്സരം പ്രാദേശികവും വൈദേശികവുമായ വിഭവങ്ങളുടെ വൈവിധ്യങ്ങളാല്‌ ശ്രദ്ധേമായി.

No comments