JHL

JHL

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ സൂചനകളിൽ എം സി ഖമറുദ്ദീൻ മുന്നിൽ

പൈവളികെ (TrueNews, Oct 24, 2019): മഞ്ചേശ്വരം തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദിൻ   മുന്നിട്ടു നിൽക്കുകയാണ്. ബിജെപിയിലെ  രവീശ   തന്ത്രിയെക്കാൾ  62 വോട്ടുകൾക്ക് മുന്നിലാണ് .
പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.പൈവളികെ ഹയർ സെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണലിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി നേരത്തെ ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇവിടെ സ്ഥാനാർത്തുകളുടെ കൗണ്ടിങ് ഏജന്റുമാരുമടക്കം നിരവധി ആളുകൾ സ്ഥലം പിടിച്ചിട്ടുണ്ട്.

No comments