കാസറഗോഡ് നഗരത്തിലെ പൊട്ടക്കിണറ്റില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
കാസറഗോഡ്(True News 20 October 2019): നഗരത്തിലെ പൊട്ടക്കിണറ്റില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദിനേശ് ബീഡിക്ക് സമീപം അനെബാഗിലുവിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൃതദേഹം മുഴുവന്‍ അഴുകി അസ്ഥികൂടം മാത്രമാണ് ലഭിച്ചത്. ഷര്‍ട്ടും പാന്റ്‌സം ഷൂസുമാണ് വേഷം. മൃതദേഹം പുറത്തെടുക്കുന്നതിനിടെ തല വേര്‍പെട്ടുപോയി. ഇത് കണ്ടെത്താനായില്ല. കിണറ്റില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. മൊഗ്രാൽ കോട്ട റോഡിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാറൂഖ് ആണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി നെറ്റ് ഉപയോഗിച്ച് മൃതദേഹം പുറത്തെടുത്തത്.
Post a Comment