JHL

JHL

കളഞ്ഞു കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം; ഇടപാടുകാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

കാസര്‍കോട്(True News 20 October 2019): കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ പൊലീസ് തുറന്നപ്പോള്‍ ഫോണിന്റെ ഉടമസ്ഥയായ സ്ത്രീക്ക് വന്നത് തുരുതുരാ കോളുകള്‍. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. കാസര്‍കോട് കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍ ഇടപാടുകള്‍ സംബന്ധിച്ചാണ് കാസര്‍കോട് ടൗണ്‍ പോലീസിന് വിവരം കിട്ടിയത്. കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന നാല്‍പ്പത്തിരണ്ടുകാരിയുടെ ഫോണാണ് കളഞ്ഞുപോയത്. ഈ ഫോണ്‍ കിട്ടിയ ഒരു ഓട്ടോഡ്രൈവര്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. ഫോണ്‍ സ്ത്രീയെ തിരിച്ചെല്‍പ്പിക്കുന്നതിനായി പൊലീസ് വിളിച്ചപ്പോള്‍ ഫോണിന്റെ ഉടമസ്ഥയില്‍ നിന്നുണ്ടായ മറുപടിയാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. ഫോണ്‍ തനിക്ക് വേണ്ടെന്നും വേറൊരു സ്ഥലത്തായതിനാല്‍ സ്റ്റേഷനിലേക്ക് വരാന്‍ സൗകര്യപ്പെടില്ലെന്നുമായിരുന്നു സ്ത്രീയുടെ മറുപടി. ഇതോടെ പൊലീസ് മൊബൈല്‍ ഫോണ്‍ തുറന്നുവെച്ചു. ഇതോടെ ഒരുദിവസം മാത്രം അറുനൂറിലേറെ കോളുകളും അശ്ലീല വാട്‌സ് ആപ്‌സന്ദേശങ്ങളും ഫോണിലേക്ക് വന്നു. ഈ കോളുകളും സന്ദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതോടെയാണ് കാസര്‍കോട്ട് പെണ്‍ഇടപാടുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ചുള്ള സകല വിവരങ്ങളും പുറത്തുവന്നത്. പ്രാദേശികമായി സമൂഹത്തില്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും ചില വ്യാപാരികള്‍ക്കും ഏതാനും ഡ്രൈവര്‍മാര്‍ക്കും സ്ത്രീയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സ്ത്രീയുമായുള്ള ഇടപാടുകളില്‍ പങ്കാളികളായ അറുപതോളം പേരെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കാസര്‍കോട് പരിസരത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഗള്‍ഫുകാരന്റെ ഭാര്യയായ യുവതിക്ക് ഇടപാടിന് ഒരു മണിക്കൂറിന് 3,000 രൂപയാണ് ചാര്‍ജെന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇടപാടുകാര്‍ നല്‍കിയ മൊഴിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവതിയുടെ കയ്യില്‍ നിരവധി പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും ഉണ്ടെന്നും ഈ പെണ്‍കുട്ടികളെ ബന്ധപ്പെടുത്തുന്നതിന് പോലും യുവതി പണം ഈടാക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ നമ്പര്‍ കൈമാറാന്‍ 500 രൂപയാണ് വാങ്ങുന്നത്.
 തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം.

No comments