JHL

JHL

മഞ്ചേശ്വരത് വോട്ടർമാരുടെ ഫാസിസ്റ്റു വിരുദ്ധ നിലപാടിന്ന് ലഭിച്ച വിജയം പിഡിപി

മഞ്ചേശ്വരം(True News 24 October 2019): ഫാസിസ്റ്റു ശക്തികളെ അധികാരത്തിൽനിന്നും  തടയുന്ന  തിന്ന്  മഞ്ചേശ്വരത്തിന്ടെ ജനത  സ്വീകരിച്ച ഫാസിസ്റ്റു വിരുദ്ധ നിലപാട് മഞ്ചേശ്വരം ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരത്  ഫാസിസത്തിനെതിരെ രൂപപ്പെട്ട കൂട്ടായ്മ  ദളിത്‌ മത ന്യൂന പക്ഷ ഐക്യം എന്ന പിഡിപി യുടെ മുദ്രാ വാക്യത്തിന്റെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്. ഫാസിസത്തിന്റെ തകർച്ചക്ക് വേണ്ടി മഞ്ചേശ്വരത്തിന്ടെ ജനത രാഷ്ട്രീയ സംഘടന ജാതി മത വ്യത്യാസമില്ലാതെ രംഗത്തിറങ്ങിയത് യൂ ഡി എഫ് സ്ഥാനാർഥി എം സി കമറുദ്ദീന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായി. ഈ കൂട്ടായ്‌മ വരാനിരിക്കുന്ന തദ്ദേശ സ്വായംഭരണ തിരഞ്ഞെടുപ്പിലും വിജയം നേടണം. അതിന്ന് യൂ ഡി എഫ് ആത്മാർത്ഥമായി സഹകരിക്കും എന്ന് പ്രtതീക്ഷയുണ്ട് എന്ന് അദ്ദേഹം കൂട്ടി ചേർത്തു

No comments