JHL

JHL

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പുത്തിഗെ സ്വദേശി മരിച്ചു



പുത്തിഗെ(True News , Oct29,2019):  ഒളയത്തടുക്കയിൽ ബൈക്കും നാനോ കാറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു'. പുത്തിഗെ കാണാജയിലെ മഹമ്മൂദിന്റെ മകൻ കാണാജെ ഹാരിസ് (22) ആണ് മരിച്ചത് . മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം പുത്തിഗെ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഇന്ന് വൈകുന്നേരം. ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്നു 
കഴിഞ്ഞയാഴ്ചയാണ് ഹാരിസ് സഞ്ചരിക്കുകയായിരുന്ന ഒളയത്തടുക്ക ജംഗ്ഷനിനടുത്തുവെച്ച് എതിരെ വരികയായിരുന്ന നാനോ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മാറിടയുകയും ബൈക്ക് തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതര പരുക്കേറ്റ ഹാരിസിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചെവ്വാഴ്ച രാവിലെയോടെ മരണത്തിനു കീ ഴടങ്ങുകയായിരുന്നു

No comments