JHL

JHL

കോഴിയങ്കം പിടിക്കാനെത്തിയ പൊലീസുകാരന് കോഴിക്കാലിലെ വാൾ തട്ടി പരുക്ക്

മഞ്ചേശ്വരം(True News 29 October 2019): കോഴിയങ്കം പിടികൂടാനെത്തിയ പൊലീസുകാരനു അങ്കക്കോഴിയുടെ കാലിലെ വാൾ കൊണ്ടു മുറിവേറ്റു. ഞരമ്പ് മുറിഞ്ഞു സാരമായ പരുക്കേറ്റ കണ്ണൂർ കെഎപി ബറ്റാലിയനിലെ പൊലീസുകാരൻ ഉദിനൂർ നടക്കാവിലെ കെ.പി.സനൻ നാരായണനെ (33)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വോർക്കാടി മജീർപള്ളം ധർമനഗറിലാണു സംഭവം.

കോഴിക്കെട്ട് നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് എസ്ഐ എൻ.പി.രാഘവന്റെ നേതൃത്വത്തിൽ 6 പൊലീസുകാർ എത്തിയത്. ഇവരെകണ്ട് കെട്ട് സംഘം  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 7 പേരെ പിടികൂടി.  ഇതിനിടെ കളത്തിലുണ്ടായിരുന്ന ഒരു കോഴി പറക്കുന്നതിനിടെ പിടിച്ചപ്പോൾ വാൾ തട്ടുകയായിരുന്നു. കൈപ്പത്തി മുതൽ കൈ മുട്ടു വരെ മുറിഞ്ഞു. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് സാരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

No comments