JHL

JHL

മഞ്ചേശ്വരത്തെ യു.ഡി.എഫിൻറെ വിജയം; മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്‍റെയും വിജയം - വെൽഫെയർ പാർട്ടി

മഞ്ചേശ്വരം(True News 24 October 2019):
മഞ്ചേശ്വരത്ത് യു.ഡി.ഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീന്‍ നേടിയ വിജയം മതേതരത്വത്തിനും  ജനാധിപത്യത്തിനുമുള്ള അംഗീകാരമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് വടക്കേക്കര പത്രക്കുറിപ്പിൽ അറിയിച്ചു. വെൽഫെയർ പാർട്ടി നിലപാടിന് ലഭിച്ച  അംഗീകാരംകൂടിയാണ് ഈ വിജയം. സംഘ്പരിവാർ രാഷ്ട്രീയത്തെ കേരളം പുറം തള്ളുമെന്ന സൂചനകൂടിയാണിത്.  വംശീയതയും പണക്കൊഴുപ്പും കൊണ്ട് സംഘ് രാഷ്ട്രീയത്തിന് മഞ്ചേശ്വരത്ത് നിലനില്‍ക്കാനവില്ല. മതേതര ചേരിയ ദുർബലപ്പെടുത്താന്‍ ഇടതുമുന്നണി മഞ്ചേശ്വരത്ത് നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ തെരെഞ്ഞെടുപ്പ ഫലം. . മതേതര ചേരിയൊടൊപ്പം ഉറച്ച് നിന്ന് മഞ്ചേശ്വരത്തെ വോട്ടർമാരെ അദ്ദേഹം അഭിവാദ്യം ചെയ്തു

No comments