JHL

JHL

അദ്ധ്യാപകരിൽ അനുഭൂതി പകർന്ന് ശാക്തീകരണ ശില്പശാല

മൊഗ്രാൽ(True News 22 September 2019):  അവധിദിനം മാറ്റിവെച്ച് ജി വി എച്ച് എസ് എസ് മൊഗ്രാലിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും ഏകദിന ശില്പശാലയ്ക്കായി സ്‌കൂളിൽ ഒത്തു കൂടി.

ഗണിതശാസ്ത്രപഠനം ഫലപ്രദവും രസകരവുമാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുക  എന്ന ഉദ്ദേശ്യത്തിൽ സംഘടിപ്പിച്ച ശില്പശാലയ്ക്ക് സംസ്ഥാന പാഠപുസ്തക കമ്മിറ്റി അംഗവും SCERT ട്രെയിനറുമായ കുഞ്ഞബ്ദുള്ള  മാസ്റ്റർ നേതൃത്വം നൽകി. ഗണിതശാസ്ത്രത്തിലെ അമൂർത്തമായ ആശയങ്ങളെ ലളിതവൽക്കരിച്ച് കുട്ടികളിലെത്തിക്കാൻ സാധിക്കുന്ന കഥകളിലൂടെയും കുറുക്കുവഴികളിലൂടെയും സെഷൻ പുരോഗമിച്ചപ്പോൾ ഒരുവേള അധ്യാപകരെല്ലാം വിദ്യാർഥികളായി. 

ചോദ്യങ്ങളും ഉത്തരങ്ങളും പ്രശ്നങ്ങളും പരിഹാരങ്ങളും അടങ്ങിയ ഗണിതഗണിതക്രിയകൾ രസകരമായ ചലഞ്ചുകളായി കുട്ടികൾക്കു മുമ്പിൽ അവതരിപ്പിക്കാനുള്ള ആത്മാവിശ്വാസവുമായാണ് വൈകുന്നേരം അവർ പിരിഞ്ഞത്. 

രാവിലെ പത്തുമണിക്ക് പിടിഎ പ്രസിഡന്റ് ആഷിഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ലാവിദ്യാഭ്യാസ ഓഫീസർ എൻ. നന്ദികേശൻ ഉൽഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ മുഹമ്മദ്‌, സ്റ്റേറ്റ് ട്രെയിനെർ സുരേഷ്, നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. 

ഹെഡ്മാസ്റ്റർ സി. മനോജ്‌ കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാൽ നന്ദിയും പറഞ്ഞു.

work-shop-for-school-teachers-at-gvhss-mogral

No comments