JHL

JHL

ബ​ദി​യ​ഡു​ക്കയിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

ബ​ദി​യ​ഡു​ക്ക(True News, Sept 23, 2019):  ബാഫിയഡുക്കയിൽ 11.250 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ്പ​ഡാ​ജെ മ​ല്ല​മൂ​ല​യി​ലെ ബാ​ബു​വി​നെ(69)​യാ​ണ് ബ​ദി​യ​ഡു​ക്ക റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ബാ​ബു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ​യ​ൻ (40) എ​ക്സൈ​സി​നെ വെ​ട്ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ബ​ദി​യ​ഡു​ക്ക-​മു​ള്ളേ​രി​യ റോ​ഡി​ലെ നെ​ല്ലി​യ​ടു​ക്കം ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് 750 മി​ല്ലി​യു​ടെ 15 കു​പ്പി ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ബാ​ബു​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ബാ​ബു​വാ​ണ് മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തെ​ന്നും ഉ​ദ​യ​ന്‍ വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു. എ​ക്സൈ​സി​നെ ക​ണ്ടു ബാ​ബു​വും ഉ​ദ​യ​നും ഓ​ടു​ന്ന​തി​നി​ടെ ബാ​ബു​വി​നെ പി​ടി​കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ര​ക്ഷ​പ്പെ​ട്ട ഉ​ദ​യ​നെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

No comments