JHL

JHL

മഞ്ചേശ്വരം ചര്‍ച്ച് അക്രമം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ കലക്ടറേറ്റ് -എസ്.പി. ഓഫീസുകള്‍ക്ക് മുന്നില്‍ ഉപവാസം നടത്തും

കാസര്‍കോട്: മഞ്ചേശ്വരം മേഴ്‌സി അമ്മയുടെ ദേവാലയത്തിന് നേരെ നടന്ന അക്രമത്തിലെ പ്രതികളെ ഒരു മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ്-എസ്.പി. ഓഫിസിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് കത്തോലിക്ക് സഭ മംഗളൂരു പ്രദേശ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെയാണ് ചര്‍ച്ചിന് നേരേ സാമൂഹ്യ വിരുദ്ധരുടെ അക്രമം ഉണ്ടായത്. പൊലീസ് ഉന്നതാധികാരികള്‍ ചര്‍ച്ച് സന്ദര്‍ശിക്കുകയും പ്രതികളെ പിടികൂടുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ്, സി.പി.എം. ബി.ജെ.പി, മുസ്്‌ലിം ലീഗ്, സി.പി.ഐ പാര്‍ട്ടികള്‍ ചര്‍ച്ചിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഡി.ജി.പി, മുന്തി ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുകയും പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സി.സി.ടി.വി. ഫൂട്ടേജ്, വോയ്‌സ് റിക്കോഡിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും കുറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് വേദനാജനകമാണ്. ഒരു ദിവസം നടത്തുന്ന സൂചന ഉപവാസ സത്യാഗ്രഹ സമരത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനശ്ചിതകാല ഉപവാസ സമരം ഉള്‍പ്പെടെയുള്ളവ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കത്തോലിക് സഭ മംഗളൂരു പ്രദേശ് അധ്യക്ഷന്‍ പാവ്‌ലു റോല്ഫി ഡി കോസ്ത, ജില്ലാ അധ്യക്ഷന്‍ രാജു സ്റ്റീഫന്‍ ഡിസൂസ, റവ. ഫാ.ജോണ്‍ വാസ്, ഫാ.വര്‍ഗീസ് ചക്കാല, റവ.ഫാ.വിന്‍സന്റ് വിനോദ് സല്‍ദാന, ജീന്‍ ലവീനാ സംബന്ധിച്ചു.

No comments