JHL

JHL

iഇന്ത്യ പാക്ക് അതിർത്തിയിൽ ഭൂമികുലുക്കം; പാകിസ്ഥാനിൽ എട്ടു മരണം


ന്യൂഡൽഹി / ഇസ്ലാമാബാദ്(True News 24 September 2019) : ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂമികുലുക്കം അനുവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്. ന്യൂഡല്‍ഹി, ചണ്ഡീഗഢ്, കശ്മീര്‍, എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്താന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പാക് അധീന കശ്മീരിലെ മിര്‍പുരില്‍ വ്യാപക നാശനഷ്ടമുണ്ടായതായതായാണ് റിപ്പോര്‍ട്ട്. 

പാകിസ്താനില്‍ കുട്ടികളടക്കം എട്ട്‌ പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലും വടക്കന്‍ ഭാഗങ്ങളിലുമാണ്കൂടുതല്‍ നാശമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എട്ട് മുതല്‍ 10 സെക്കന്റ് ദൈര്‍ഘ്യം മാത്രം നീണ്ടു നിന്ന ഭൂമികുലുക്കത്തിന്റെ തീവ്രത 6.3 രേഖപ്പെടുത്തി. പാക് അധീന കശ്മീരിലെ മിര്‍പുര്‍ ജില്ലയിലും പാക് പഞ്ചാബിലുമാണ് കനത്ത നാശംവിതച്ചത്. മിര്‍പുരില്‍ റോഡുകള്‍ നെടുകെ പിളര്‍ന്നു. ഒരു കെട്ടിടം തകര്‍ന്ന് വീഴുകയും ചെയ്തു. ഈ അപകടത്തില്‍ മാത്രം 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

No comments