കുമ്പളയിൽ സ്‌കൂൾ കായികമേളയ്‌ക്കിടെ ആറുകുട്ടികൾ തലചുറ്റിവീണു
കുമ്പള(True News 25 September 2019): സ്കൂൾ കായികമേള നടക്കുന്നതിനിടെ കുമ്പള ജി.എസ്.ബി.എസിലെ ആറുകുട്ടികൾ കളിസ്ഥലത്ത് തലകറങ്ങിവിണു. രണ്ട ദിവസം നീണ്ടു നിൽക്കുന്ന കായികമേളയുടെ ആദ്യ ദിവസം വൈകുന്നേരത്തോടെയാണ് കുട്ടികൾ തലകറങ്ങി വീണത്. ആറാംക്ലാസ് വിദ്യാർഥികളായ പേരാലിലെ ഷമീന (11), ഹഫീഫ (11), ഉളുവാറിലെ സഫ( 12), യാസമിന (11), ഷമ (11), നിദ (12) എന്നിവരാണ് ഓട്ടമത്സരത്തിനിടെ തലക്കറങ്ങി വീണത്. ഉടൻ സ്ഥലത്തുണ്ടായിരുന്ന അധ്യാപികമാരും രക്ഷിതാക്കളും ചേർന്ന് കുമ്പള ജില്ലാ സഹകരണാസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് സ്കൂളിൽനിന്ന് ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കാണ് പ്രശ്നമുണ്ടായതെന്ന് അധ്യാപികമാർ പറഞ്ഞു. നിർജലീകരണമാണ് തലക്കറക്കത്തിന് ഇടയാക്കിയതെന്ന് കുട്ടികളെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.
Post a Comment