JHL

JHL

ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റിയുടെ പേരില്‍ വ്യാജ പിരിവ് നടത്തുന്നുവെന്ന്

കാസര്‍കോട്(True News 24 September 2019): ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റിയുടെ പേരില്‍ ചിലര്‍ വ്യാജ പിരിവ് നടത്തുന്നതായും പൊതുജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും സയ്യിദ് മുഹമ്മദ് ഷരീഫുല്‍ മദനി ദര്‍ഗാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉള്ളാള്‍ പരിധിയിലെ 40,000 ഓളം മുസ്ലീം വോട്ടര്‍മാരുടെ ഫോറം വഴി തിരഞ്ഞെടുക്കപ്പെട്ട 55 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭരണ സമിതിക്കാണ് ദര്‍ഗ നടത്തിപ്പിന്റെ ചുമതല. അഞ്ച് വര്‍ഷമാണ് കാലാവധി. 2016 ഏപ്രില്‍ 26നാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉള്ളാള്‍ ഉറൂസിന്റെ ഒരുക്കത്തിലാണ് ഭരണസമിതി. സമിതി തീരുമാനങ്ങളെ ചിലര്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളോട് തിരുത്തി പ്രചരിപ്പിക്കുന്ന വിവരം ദര്‍ഗയില്‍ വരുന്ന തീര്‍ത്ഥാടകരില്‍ നിന്ന് സമിതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിശ്വാസികള്‍ പണം, സ്വര്‍ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കാലങ്ങളായി ദര്‍ഗയിലേക്ക് സംഭാവനയായി വരുന്നുണ്ട്. ഇത് മുതലാക്കിയാണ് വ്യാജ പിരിവ് നടത്തുന്നത്. ദര്‍ഗയിലേക്ക് നല്‍കുന്ന പണമോ, ആഭരണങ്ങളോ മറ്റ് വിലയേറിയ സാധനങ്ങള്‍ സ്വീകരിക്കാന്‍ ഭരണ സമിതി ഒരു പ്രതിനിധിയെയും നിയോഗിച്ചിട്ടില്ലെന്നും ഇത്തരം പിരിവിന് ആരെങ്കിലും സമീപിച്ചാല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9845321648 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ബാവാ മുഹമ്മദ് ഹാജി, ജോ. സെക്രട്ടറി നൗഷാദ് അബൂബക്കര്‍, ഫാറൂഖ് ഉള്ളാള്‍, എ.കെ. മൊഹിയുദ്ദീന്‍, യു.കെ. മുസ്തഫ മഞ്ചില സംബന്ധിച്ചു

No comments