JHL

JHL

സ്നേഹ വിരുന്നൊരുക്കി കാസറഗോട്ടെ വനിതകളുടെ സൗഹൃദ സംഗമം ശ്രദ്ധേയമായി

കാസര്‍കോട്(True News 19 September 2019) : ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംഘടിപ്പച്ച സൗഹൃദ സംഗമം സ്നേഹ വിരുന്നായി. ഒരുമയുടെയും സ്നേഹത്തിന്‍റെയും വിളംബരമാണ് ആഘോഷങ്ങളില്‍ മുഴങ്ങേണ്ടതെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് വി.എന്‍ ഹാരിസ് പറഞ്ഞു. അടുക്കളയില്‍ നിന്നുമാണ് സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പാഠം പുതിയ തലമുറയ്ക്ക് കിട്ടേണ്ടത്. സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും മഹത്വം തിരിച്ചറിയുമ്പോഴാണ് നല്ല മനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സൗഹൃദ സംഗമം ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് കാസർകോട് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ പി.ടി ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്യ്തു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡൻ്റ് വി.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. ഗീതാ ബാലകൃഷ്ണൻ, സുലൈഖ മാഹിൻ, സക്കീന അക്ബർ, ഉഷാകുമാരി, രാധാമണി, യമുന, സൗമ്യ ചെമ്മനാട് , റജുല ശംസുദ്ദീൻ, യാസ്മിൻ മുസ്തഫ, ശറഫുന്നിസ ഷാഫി, എം.കെ ഷമീറ, സൈനബ മോൾ, നൂർ ആയിശ,വി.പി അസ്മ തുടങ്ങിയവർ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി റൈഹാനത്ത് സ്വാഗതവും എം.എ സീനത്ത് നന്ദിയും പറഞ്ഞു. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പെട്ട നിരവധി പ്രമുഖ വനിതകള്‍ പരിപാടിയില്‍ സംബന്ധിച്ചു.
womens-meet-by-jih-kasaragod

No comments