JHL

JHL

പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നും രണ്ടു ലക്ഷത്തിലധികം രൂപയുടെ കേബിൾ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ

മംഗളൂരു (True News Sept19, 2019): പ്രത്യേക സാമ്പത്തിക  മേഖലയിൽ നിന്നും ഉപകരണങ്ങളും  സ്പെയർ പാർട്സുകളും മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഇൻഡസ്ട്രിയൽ സ്പെഷ്യൽ സോണിലെ കോൺട്രാക്ട് സ്ഥാപനമായ അവിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെഡിൽ നിന്നും കഴിഞ്ഞ ആഗസ്ത് 19 നാണു മോഷണം നടന്നത്. രണ്ടു ലക്ഷത്തി പതിനായിരം രൂപ വില മതിക്കുന്ന കേബിൾ ഗ്ലാൻഡ്‌സാണ് മോഷണം പോയത്. ഓഗസ്റ്റ് 21 ന്  ലഭിച്ച പരാതിയിൽ ഷമീർ എന്നയാളെ കഴിഞ്ഞ 25 നു തന്നെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു . ഇതിലെ പ്രധാന  സൂത്രധാരന്മാരെയാണ് മംഗളൂരു പോലീസ് മേൽക്കാറിൽ വെച്ച് ബുധാനാഴ്ച പിടികൂടിയത്.ബജ്‌പെ ശാന്തിഗുഡ്ഡെയിലെ ലക്ഷ്മണ പൂജാരിയുടെ മകൻ വിജയ് (35 ) ശാന്തിഗുഡ്ഡെ ബജ്‌പേയിലെ തന്നെ നീലയ്യ ബാലചടയുടെ മകൻ പുനീത്(28 ) എന്നിവരെയാണ് ബണ്ട്വാൾ പോലീസിന്റെ സഹായത്തോടെ മേൽക്കാരിൽ വെച്ച് പിടികൂടിയത്. പിന്നീട് ഇവരെ മംഗളൂരുവിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

No comments