JHL

JHL

കർണാടകയിലെ പതിനഞ്ചു നിയമസഭാ സീറ്റുകളിലേക്കും ഒക്ടോബർ 21 ന് ഉപതെരഞ്ഞെടുപ്പ്; യെദ്യൂരപ്പക്ക് നിർണായകം; ഒഴിവു വന്നത് കോൺഗസ് , ദൾ എം എൽ എ മാരെ അയോഗ്യരാക്കിയതിനെത്തുടർന്ന്



ബെംഗളൂരു (True News , Sept 21)മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളോടൊപ്പം കർണാടകയിലെ പതിനഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്. ഇതിനൊപ്പം നടക്കും. 
കാലുമറിയ കോൺഗ്രസ്സ് എം എൽ എ മാരെ  സ്പീക്കർ അയോഗ്യരാക്കിയതിനെത്തുടർന്നാണ് പതിനഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവു വന്നത്. വിമത കോൺഗ്രസ്സ് എം എൽ എ മാർ കുമാരസ്വാമി ഗവെർന്മേന്റിനു പിന്തുണ പിൻവലിച്ചതിനെത്തുടർന്നാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബർ 27ന് പുറപ്പെടുവിക്കും. ഒക്ടോബർ നാല് ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.ഒക്ടോബര് 24 ആണ് വോട്ടെണ്ണൽ.
വോട്ടെടുപ്പ് യെദ്യൂരപ്പ സർക്കാരിന് നിർണായകമാകും. പത്തിലധികം മണ്ഡലങ്ങളിൽ ബി ജി പിക്ക് ജയിക്കാനായില്ലെങ്കിൽ ബി ജെ പി സർക്കാർ ത്രിശങ്കുവിലായേക്കും. ഇപ്പോൾ തന്നെ ബി ജെ പി എംഎംഎൽ മാരിൽ  പലർക്കും മന്ത്രിസ്ഥാനം കിട്ടാത്തിൽ നീരസമുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ തവണ തോറ്റ ഈ  പതിനഞ്ചു സീറ്റുകളിൽ പതിലെങ്കിലും ജയിക്കേണ്ടത് യെദ്യൂരപ്പക്ക് അനിവാര്യമായിരിക്കുകയാണ്.തെരെഞ്ഞെടുപ്പ് കമ്മീഷന്റെ  അപ്രതീക്ഷിത തീരുമാനം അയോഗ്യരാക്കപ്പെട്ട എം എൽ എ  മാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് 


No comments