JHL

JHL

ദേശിയ പാത:; രാജ് മോഹൻ ഉണ്ണിത്താൻ എം.പി യുടെ 24 മണിക്കൂർ സത്യാഗ്രഹം അവസാനിപ്പിച്ചു

കാസര്‍കോട് (True News, Sept 21, 2019 ): ദേശീയ പാതയുടെ കുഴികൾ എത്രയും പെട്ടെന്നു നികത്തി ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ 24 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ യു.ഡി.എഫിന്റെ നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. സംഭവത്തില്‍ ദേശിയ പാത അതോറിറ്റി അധികൃതര്‍ 26 ന് ചര്‍ച്ചയക്ക് വിളിച്ചതായും ഉണ്ണിത്താന്‍ അറിയിച്ചു. കാലിക്കടവ് മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയ പാതയുടെ തകര്‍ച്ച അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപെട്ടാണ് നിരാഹാര സമരവുമായി സ്ഥലം എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. മാസങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യം ഉന്നയിച്ച് നടന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തില്‍ യു.ഡി.എഫിന്റെ വിവിധ നേതാക്കള്‍ പങ്കെടുത്തു. പ്രശ്‌നം പരിഹാരിക്കാന്‍ ദേശിയ പാത അതോറിറ്റി അധികൃതര്‍ 26 ന് ചര്‍ച്ച ചര്‍ച്ചയക്ക് വിളിച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറയിച്ചു. പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്‌മോഹന്‍ ഉണ്ണിത്താന് നാരങ്ങ നീര് നല്‍കി അവസാനിപ്പിച്ചു. കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കാസര്‍കോട് പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയപാതയുടെ ശോചനീയാവസ്ഥ ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ ഉറപ്പു നല്‍കിയതായും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ വിവിധ യു ഡി എഫ് നേതാക്കളും പ്രവർത്തകരും ഇന്നലെയും ഇന്നുമായി സത്യാഗ്രഹ സ്ഥലത്തെത്തി ഉണ്ണിത്താന് അഭിദ്യമർപ്പിച്ചിരുന്നു.
നിരാഹാര സമരത്തിന്റ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് ഉണ്ണിത്താന്‍ നേരത്തെ നിവേദനം നല്‍കിയിട്ടുണ്ട്. ചര്‍ച്ചയില്‍
പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ
തീരുമാനം.

No comments