JHL

JHL

വിജയം ഉറപ്പെന്ന് ലീഗ് ; പ്രചാരണത്തിന് കുഞ്ഞാലിക്കുട്ടി തന്നെ ചുക്കാൻ പിടിക്കും; ബി ജെ പിക്ക് വേണ്ടി കെ സുരേന്ദ്രൻ വീണ്ടുമെത്തുമെന്നും സൂചന

കാസറഗോഡ് (True News, Sept 25,2019): എം സി കമറുദ്ദീന് ലീഗ് ജില്ലാ സംസ്ഥാന നേതാക്കളുടെ പൂർണ പിന്തുണ. എന്ത് വിലകൊടുത്തും സീറ്റ് നിലനിർത്തണമെന്നാണ് പാർട്ടയിൽ പൊതു വികാരം. പ്രചാരണത്തിന് നേതൃത്വം നൽകാൻ അഖിലേന്ത്യാ സെക്രെട്ടറി കുഞ്ഞാലിക്കുട്ടിയെത്തന്നെ പാണക്കാട് തങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം ഉറപ്പാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

കാസർകോട് ജില്ലയിലെയും മഞ്ചേശ്വരം മണ്ഡലത്തിലും  ലീഗ് നേതാക്കളുമായും മറ്റു നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി തങ്ങൾ എന്നിവർ പറഞ്ഞു. ഒക്ടോബർ ഒന്നിന് മഞ്ചേശ്വരത്ത് യുഡിഎഫ് കൺവെൻഷൻ നടത്തും. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ സ്വാഭാവികമെന്ന് എം.സി. ഖമറുദീൻ പറഞ്ഞു. പാണക്കാട് തങ്ങൾ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മറ്റെല്ലാം അപ്രസക്തമാണെന്നും ഖമറുദീൻ പ്രതികരിച്ചു. 
സി.എച്ച്. കുഞ്ഞമ്പുവാണ് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയാകുന്നത്. എം സി ഖമറുദ്ദീനെപ്പോലെ സീനിയറായ ഒരാൾ യു ഡി എഫിൽ നിന്നും മത്സരിക്കുമ്പോൾ ശക്തനായ സ്ഥാനാർഥി വേണമെന്ന ജില്ലാ സെക്രെട്ടറിയേറ്റിന്റെ പൊതു വികാരം അംഗീകരിക്കപ്പെടുകയായിരുന്നു.  ഔദ്യോഗിക സ്ഥാനാര്ഥിപ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷമുണ്ടാകും.  ബി ജെ പി വീണ്ടും കെ.സുരേന്ദ്രനെ ഇറക്കാനുള്ള നീക്കത്തിലാണെന്നാണ് ഒടുവിലത്തെ വിവരം., ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാർ എന്നിവരെ പരിഗണിക്കും.

No comments