JHL

JHL

ബേക്കല്‍ പൂച്ചക്കാട് ഭാഗത്ത് ഭൂചലനം; വാതിലുകൾ തനിയെ അടയുകയും പാത്രങ്ങൾ താഴെ വീഴുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി

കാഞ്ഞങ്ങാട് (True News 17 September 2019): മീത്തൽ തൊട്ടിയിൽ പതിനഞ്ചോളം  വീടുകളിൽ ഭൂചലനം. ചൊവ്വാഴ്ച  വൈകുന്നേരം 7.30 മണിയോടടുത്താണ് ഭൂചലനം നേരിട്ടത്. വാതിലുകൾ തനിയെ അടയുകയും പാത്രങ്ങൾ താഴെ വീഴുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി  ഓടുകയായിരുന്നു. കുട്ടികൾ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് ജനങ്ങൾ ഓടിയെത്തി സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
പൂച്ചക്കാട് ചിറക്കൽ പാലത്തിനടുത്ത് ഉയർന്ന സ്ഥലത്തുള്ള വീടുകളിലാണ് പ്രതിഭാസം അനുഭവപ്പെട്ടത്. . ഈ പ്രദേശത്തെ നാരായണൻ, രാഘവൻ, ഭാസ്ക്കരൻ, കാർത്ത്യായനി, സുബൈർ, റെയിൽവെ കൃഷ്ണൻ, കുട്ടിയൻ, ബാലകൃഷ്ണൻ തുടങ്ങിയ ഒരു പാട് വീടുകളിലാണ് ഭൂചലനമുണ്ടായത്.മറ്റു അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


No comments