JHL

JHL

എൻജിനിയേർസ് ദിനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ച് ലെൻസ്ഫെഡ്

കാസറഗോഡ്(True News 17 September 2019): ദേശീയ എൻജിനിയേർസ് ദിനമായ സെപ്തംബർ 15 ലെൻസ്ഫെഡ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.കാസറഗോഡ് ഹോട്ടൽ സ്പീഡ് വേ ഇന്നിൽ നടന്ന ദിനാചരണ പരിപാടി ജില്ലാ പ്രസിഡണ്ട് പി.രാജൻറ അദ്ധ്യക്ഷതയിൽ മുൻ സംസ്ഥാന പ്രസിഡണ്ട് എൻജി: കെ സലീം ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ കുലപതി എന്നറിയപ്പെടുന്ന സർ:വിശ്വേശരയ്യയുടെ ജന്മദിനമാണ് എൻജിനിയേർസ് ദിനമായി ആചരിക്കുന്നത്. ചടങ്ങിൽ വെച്ച് ജില്ലയിലെ മുതിർന്ന എൻജിനിയർമാരായ ലെൻസ്ഫെഡ് അംഗങ്ങളെ ഉപഹാരം നല്കി ആദരിച്ചു.  സംസ്ഥാന വൈ.പ്രസിഡന്റുമാരായ ജയചന്ദ്രൻ എ കെ,ഇ പി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ജോഷി എ.സി സ്വാഗതവും ട്രഷറർ എൻ.വി പവിത്രൻ നന്ദിയും പറഞ്ഞു.

lensfed-honours-senior-engineers-on-engineers-day

No comments