JHL

JHL

മഴയിൽ ഓടുമേഞ്ഞ വീട് തകർന്നു, കുടംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബോവിക്കാനം(True News 26 September 2019): മഴയിൽ ഓടുമേഞ്ഞ വീട് തകർന്നുവീണു. ഇരിയണ്ണി ബേപ്പ് പൂവാള കോളനിയിലെ കമലയുടെ വീടാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ നിലംപൊത്തിയത്. മൂന്ന് കിടപ്പുമുറികളും പൂമുഖവും അടുക്കളയും ഉൾപ്പെടുന്ന ഓടുമേഞ്ഞ വീടാണ് മഴയിൽ തർന്നത്. മേൽകൂര പൂർണമായും നിലംപൊത്തി. ചെങ്കല്ലുകൊണ്ട് കെട്ടിയ ചുമരുകളും ഭാഗികമായി തർന്നു. കലയും ശാരീരികവെല്ലുവിളി നേരിടുന്ന മകൾ പ്രഭയും പൂമുഖത്തെ മുറിയിൽ ടി.വി. കാണുകയായിരുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോഴേക്കും മേൽകൂര തകരുന്നതാണ് കണ്ടത്. ഇരുവരും പുറത്തേക്ക് ചാടിയതിനാൽ പരിക്കേറ്റില്ല. ശബ്ദം കേട്ട് പരിസരത്ത് താമസിക്കുന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ള വീട്ടുകാർ ഓടിയെത്തി. കമലയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പ്രഭയുടെ സഹോദരിമാരായ പ്രമീളയും പ്രിയയും വിവാഹിതരാണ്. അപകടം നടക്കുമ്പോൾ കമലയും പ്രഭയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുപകരണങ്ങളും തകർന്നു. അഞ്ചുലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, വൈസ് പ്രസിഡന്റ് ഗീത ഗോപാലൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ.പ്രഭാകരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി തുടങ്ങിയവർ തകർന്ന വീട്ട് സന്ദർശിച്ചു.

No comments