JHL

JHL

കാർ റാലിക്കിടെ അപകടത്തിൽ മൂന്നു പേര് മരിച്ച സംഭവം ; ഗൗരവ് ഗില്ലിനും മൂസാ ഷെരീഫിനുമെതിരെ കേസ്

ജോ​ധ്പു​ർ (True News, Sept22, 2019): റേ​സിം​ഗ് താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് നോമിനിയുമായ ഗൗ​ര​വ് ഗി​ലിനും സഹ ഡ്രൈവർ മൊഗ്രാലിലെ മൂസാ ഷെരീഫിനുമെതിരെ  കേ​സ്. ദേ​ശീ​യ റാ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​നി​ടെ ഗൗ​ര​വ് ഗി​ലി​ന്‍റെ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലാ​ണ് കേ​സ്. ഗൗ​ര​വ് ഗി​ൽ​, മ​റ്റൊ​രു ഡ്രൈ​വ​റാ​യ മൂസ ​ഷ​രീ​ഫ് എന്നിവർക്കെതിരെയും സം​ഘാ​ട​ക​ർ​ക്കെ​തി​രെ​യെ​യുമാണ്  പോ​ലീ​സ് കേ​സെ​ടു​ത്തത്.


ബൈ​ക്കി​ലെ​ത്തി​യ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ന​രേ​ന്ദ്ര കു​മാ​ർ, ഇ​യാ​ളു​ടെ ഭാ​ര്യ പു​ഷ്പ, മ​ക​ൻ ജി​തേ​ന്ദ്ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ന​രേ​ന്ദ്ര കു​മാ​റി​ന്‍റെ മ​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സം​ധാ​രി പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.



അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ന​രേ​ന്ദ്ര​യു​ടെ മ​ക​നു സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും ഇ​വ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. സം​ഘാ​ട​ക​ർ സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.



മ​ത്സ​ര​ത്തി​നി​ടെ റേ​സിം​ഗ് ട്രാ​ക്കി​ലേ​ക്ക് ബൈ​ക്കോ​ടി​ച്ച് ഇ​വ​ർ എ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. 145 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലെ​ത്തി​യ ഗൗ​ര​വി​ന്‍റെ കാ​റാ​ണ് ഇ​വ​രെ ഇ​ടി​ച്ച​ത്. ഫി​നി​ഷിം​ഗ് ലൈ​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.



ബാ​രി​ക്കേ​ഡ് മാ​റ്റി​യാ​ണ് കു​ടും​ബം ട്രാ​ക്കി​ലെ​ത്തി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സം​ഘാ​ട​ന​ത്തി​ലെ പി​ഴ​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാണ് നാട്ടുകാരുടെ വാദം.

No comments