JHL

JHL

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ഇന്ന്

കാ​സ​ർ​ഗോ​ഡ് (True News, Sept 25, 2019): മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി​യു​ള്ള 400 വി​വി​പാ​റ്റ്, 400 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, 400 ബാ​ല​റ്റ് യൂ​ണി​റ്റ് എ​ന്നി​വ​യാ​ണ് എ​ത്തി​യ​ത്.
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക​പ​രി​ശോ​ധ​ന ഇ​ന്നുരാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. രാ​മേ​ന്ദ്ര​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന.
ബം​ഗ​ളൂ​രു​വി​ലെ ഭെ​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നു​മു​ള്ള ഏ​ഴു​പേ​ര​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 25 ഓ​ളം ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എം ​3 സീ​രീ​സി​ല്‍​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

No comments