JHL

JHL

പാലായിൽ പാലം കടന്നത് എൽ ഡി എഫ് ; സിക്സറടിക്കാനെത്തിയ യുഡിഎഫിന് ആദ്യ പന്തിൽ തന്നെ ഒന്നാം വിക്കറ്റ് നഷ്ടം; ആറിൽ ബാക്കി അഞ്ചിലെ മത്സരം കടുക്കും

കോട്ടയം (True News, Sept27, 2019): പാലായിൽ പാലം കടന്നത് എൽ ഡി എഫ്. മുന്നണി സ്ഥാനാർഥി എം സി പി യിലെ  മാണി സി കാപ്പൻ 2943 വോട്ടുകൾക്ക് യു  ഡി എഫിലെ സാം ടോമിനെ പരാജയപ്പെടുത്തി അര  നൂറ്റാണ്ടിന്റെ യു ഡി എഫ്  തേർവാഴ്ചക്ക്  വിരാമമിട്ടു.
ആറു മണ്ഡലങ്ങളിലെ ഉപ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സിക്സറടിക്കുമെന്നാണ് കെ പി സി സി പ്രസിഡണ്ട് വോട്ടെണ്ണലിന് തൊട്ടുമുമ്പ് പറഞ്ഞത്. എന്നാൽ സിക്സറടിക്കാനെത്തിയ യുഡിഎഫിന്  ആദ്യ പന്തിൽ തന്നെ ഒന്നാം വിക്കറ്റ് നഷ്ടം;  ആറിൽ ബാക്കി അഞ്ചിലെ മത്സരം കടുക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി പാലാ  ഉപതെരഞ്ഞെടുപ്പ് ഫലം. പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ ശബരിമല വികാരമൊന്നും ഉപ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നതാണ്‌ യു ഡി എഫിനെ അലട്ടുന്ന പ്രധാന ഘടകം.
തെരെഞ്ഞെടുപ്പ് ഫലം ഭരണത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യ മന്ത്രിയും സി പി എം സെക്രട്ടറിയും പ്രസ്താവിച്ചുകഴിഞ്ഞു.കൂടുതൽ ജനോപകാരപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറയുന്നത് വ്യക്തമായ ആത്മവിശ്വാസത്തോടെതന്നെ.എന്തുതന്നെയായാലും വിക്കറ്റുകൾ വിട്ടുകൊടുക്കാതെ അഞ്ചിലും ജയിക്കാൻ യുഡിഎഫും എന്ത് വിലകൊടുത്തും സീറ്റുകൾ നേടാൻ എൽ ഡി എഫും ഏറ്റുമുട്ടുമ്പോൾ വരുന്ന ഉപ തെരെഞ്ഞുടുപ്പുകളിൽ മത്സരം തീ പാറുമെന്നുറപ്പാണ് 

No comments