JHL

JHL

സൽമാൻ രാജാവിൻെറ പ്രധാന അംഗരക്ഷകൻ വെടിയേറ്റു മരിച്ചു. പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

റിയാദ് (True News, Sept 29,2019): സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റ് മരിച്ചു. മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗേമാണ് കൊല്ലപ്പെട്ടത്. വ്യക്തിപരമായ തര്‍ക്കത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിദ്ദയില്‍ വെച്ചാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് അല്‍ ഫഗേം മരിച്ചതായി കുടുംബം അറിയിച്ചത്. 

സുഹൃത്തുക്കൾക്കിടയിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. വീട്ടുജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശി ജിഫ്രീ ദാൽവിനോക്കും തുർക്കി ബിൽ അബ്ദുൽ അസീസ് അൽ സ്തബ്തിയുടെ സഹോദരനും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേറ്റ് ആശുപത്രിയിലാണ്. വിവരമറിഞ്ഞ് കുതിച്ചെത്തിയ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതി മൻദൂബും കൊല്ലപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ്. അബ്ദുല്ല രാജാവി​​​െൻറ അംഗരക്ഷകനായിരുന്ന മേജർ ജനറൽ അബ്ദുൽ അസീൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാത്രി മക്ക ഹറമിൽ നടക്കും.

No comments