JHL

JHL

"സുരക്ഷിതമല്ല തീരങ്ങൾ, സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികൾ ആവിഷ്കരിക്കണം" ദേശിയ വേദി

കാസറഗോഡ്(True News 18 September 2019): കടലും കടൽത്തീരവും കടലിൻറെ മക്കൾക്ക് എന്നാണല്ലോ ചൊല്ല്.. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി തീരദേശം കടലിന്  മാത്രമായി മാറുന്ന അവസ്ഥയാണുള്ളത്. ഓരോ വർഷത്തെയും കടൽക്ഷോഭം തീരദേശവാസികൾ സുരക്ഷിതരല്ലെന്ന   അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.

 ജില്ലയിലെ തീരദേശ മേഖലയാകെ ഈവർഷത്തെ കടൽക്ഷോഭതെ  തുടർന്ന് കടലെടുത്ത കാഴ്ചയാണ് കണ്ടത്. മഞ്ചേശ്വരം മുതൽ വലിയപറമ്പ വരെ ഏകദേശം 85 കിലോമീറ്റർ കടൽതീരത്ത് 50 കിലോമീറ്റർ കടലോരം   രൂക്ഷമായ കടലാക്രമണമാണ്  നേരിട്ടത്‌. മറ്റിടങ്ങളിൽ ഉണ്ടായ പ്രളയത്തിന് സമാനമായ അവസ്ഥ. നൂറുകണക്കിന് വീടുകൾ, സ്ഥലങ്ങൾ, കൃഷിയിടങ്ങളൊക്കെ  കടലെടുത്തു. ഇവിടങ്ങളിലെ 'സംരക്ഷണം 'എന്ന പേരിൽ മുൻകാലങ്ങളിൽ കടൽഭിത്തി നിർമ്മാണം ചാകരയാക്കിയവർ കടലിൽ കല്ലിട്ട് തുലച്ചത് കോടികളാണ്.  അ ശാസ്ത്രീയമായ കടൽഭിത്തി  നിർമ്മാണം  കരാറുകാരുടെ കീശ വീർപ്പിക്കുമെന്നല്ലാതെ  പ്രദേശവാസികൾക് സംരക്ഷണമാവുന്നില്ല ന്നതിൻറെ തെളിവാണ് കടൽഭിത്തികൾ  കടലെടുക്കുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നതും.

 കടൽഭിത്തി നിർമ്മാണമെ  ന്നാൽ വലിയ കരിങ്കല്ലു  കൊണ്ടുള്ള രീതിയാണ് മുൻകാലങ്ങളിൽ പരീക്ഷിച്ചിരുന്നത്. അങ്ങനെ നിർമ്മിച്ചവ ചില തീരദേശമേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നിശ്ചിത വലിപ്പത്തിലുള്ള കരിങ്കല്ലുകളാണ് ഭിത്തി  നിർമാണത്തിന് ഉപയോഗിക്കേണ്ടത്. എന്നാൽ ഇപ്പോൾ നിർമ്മിക്കുന്നവ  യിൽ  അടിയിൽ ചെറിയ കരിങ്കല്ലുകൾ നിരത്തി മുകളിൽ മാത്രം വലിയവയെ  കൊണ്ട് വിതാനിക്കും. ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെ കരിങ്കല്ലിട്ടു അഴിമതിയുടെ ഭിത്തി നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഭിത്തിക്ക് നിലനിൽപ്പി  ല്ലാതെ പോകുന്നതും.

 മഞ്ചേശ്വരം, ഉപ്പള മുസോടി, ഹനുമാൻ നഗർ, മണി മുണ്ട, ബെരിക്ക, ഷിറിയ, കോയിപ്പാടി, പെർവാഡ്, മൊഗ്രാൽ കൊപ്പളം, കാവുഗോളി, ചേരങ്കൈ, നെല്ലിക്കുന്ന്, ഉദുമ, കോട്ടിക്കുളം, ബേക്കൽ, പള്ളിക്കര, ചിറ്റാരി, അജാനൂർ, കാഞ്ഞങ്ങാട് ബല്ല  കട പ്പുറം, കസബ, തെയ് കടപ്പുറം, അഴിത്തല, തൃക്കരിപ്പൂർപട്ടേൽ  കടപ്പുറം തുടങ്ങിയ തീരപ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണുള്ളത്. 85 കിലോമീറ്റർ തീരമേഖലയിൽ 20 കിലോമീറ്ററിന് താഴെയാണ് കടൽഭിത്തി നിർമ്മിച്ചിരുന്നത്. അതിൽ ഭൂരിഭാഗം മേഖലയിലെ കടൽ ഭിത്തികളും ഇന്ന്  കാണാനേയില്ല.

 ജില്ലയിലൊട്ടാകെ  കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശമേഖലയിൽ ഇനി വേണ്ടത് സമഗ്രവും ശാസ്ത്രീയവുമായ സംരക്ഷണ പദ്ധതികലാണ്. ശാശ്വതമായ പരിഹാരമാണ് മത്സ്യത്തൊഴിലാളികൾ ആഗ്രഹിക്കുന്നത്. വർഷംതോറുമുള്ള കടൽക്ഷോഭത്തിന്ടെ  ദുരിതംപേറാൻ ഇനിയും മത്സ്യത്തൊഴിലാളികൾക്ക് ശക്തിയില്ല. കാലവർഷം തുടങ്ങിയാൽ തന്നെ ഉറക്കമില്ലാത്ത രാത്രികളാണ് കടലിൻറെ മക്കൾക്കുള്ളത്. അതുകൊണ്ടുതന്നെ തീരമേഖലയിൽ ശാസ്ത്രീയവും സമഗ്രവുമായ സംരക്ഷണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യവും.

No comments