JHL

JHL

"കെയര്‍വെല്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ട സംഘത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം" സോളിഡാരിറ്റി

കാസറഗോഡ് (True News 23 September 2019): കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ട സംഘത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആശുപത്രിക്കകത്ത് വെച്ച് കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിക്കുകയും പരിശോധനാ മുറിയുടെ ഗ്ലാസ് വാതില്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവം ഗൗരവത്തില്‍ കാണണം. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിന്റെ ബോധപൂര്‍വ്വ നീക്കമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം അക്രമി സംഘങ്ങളെ പണവും സൗകര്യവും നല്‍കി വളര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു സി മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ അഹ് മദ്, സെക്രട്ടറിമാരായ കെ വി ഇസാസുല്ലാഹ്, പി കെ അബ്ദുല്ലക്കുഞ്ഞി, സി എ യൂസുഫ്, പി സി മുഹമ്മദ് സമീര്‍ എന്നിവര്‍ സംസാരിച്ചു.
goonda-attack-at-carewell-hospital-solidarity-protest

No comments