JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനായി മാറ്റുമെന്ന വാർത്ത അടിസ്ഥാനരഹിതം : മാധ്യമങ്ങളിൽ വ്യാജ പ്രചാരണം

കുമ്പള (True News 21 September 2019): കുമ്പള റെയിൽവേ സ്റ്റേഷൻ കൊച്ചുവേളി മാതൃകയിൽ ടെർമിനൽ സ്റ്റേഷനായി മാറ്റാൻ ഉത്തരവ് വന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തത്. ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേ ജെനെറൽ മാനേജർ രാഹുൽ ജെയിനുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലത് പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നു. അതിൽ കുമ്പള ടെർമിനൽ സ്റ്റേഷനായി ഉയർത്തുന്ന കാര്യം പറയുന്നില്ല.

റെയിൽവേ ജനറൽ മാനേജർ  അനുകൂലമായി  നൽകിയ കാര്യങ്ങൾ ചുവടെ, 
  • ചെറുവത്തൂരിൽ പരശുറാം എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കും
  • ഉപ്പളയിൽ ലോകമാന്യ തിലക്–കുർള എക്സ്പ്രസിനു സ്റ്റേഷൻ അനുവദിക്കും
  • രാജധാനി എക്സ്പ്രസിനു കാസർകോട്ടെ സ്റ്റോപ്പ് നിർത്തില്ല
  • 8.30 മുതൽ 12.30 വരെ കാസർകോടു നിന്ന് കോഴിക്കോട് ഭാഗത്തേക്കു ട്രെയിനുകളില്ലാത്തതു യാത്രക്കാർക്കു ദുരിതമാവുന്ന പ്രശ്നം പരിഹരിക്കാൻ മംഗളൂരുവിൽ നിന്നു കോഴിക്കോടേക്ക് മെമു ട്രെയിൻ ഓടിക്കാനുള്ള സാധ്യത പരിശോധിക്കും.
  • രാജ്മോഹൻ ഉണ്ണിത്താൻ എംപിയും റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജരും സംയുക്തമായി കാസർകോട് മണ്ഡലത്തിലെ മുഴുവൻ സ്റ്റേഷനുകളിലും സന്ദർശനം നടത്തും
എന്നാൽ എം.പി. നൽകിയ നിവേദനത്തിലും കുമ്പള ടെർമിനൽ സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം ഇല്ല.
എംപി സമർപ്പിച്ച ആവശ്യങ്ങൾ

  • കാസർകോട് സ്റ്റേഷനിൽ 5 ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളു. ഇവിടെ കൂടുതൽ കൗണ്ടറുകൾ പ്രവർത്തനക്ഷമമാക്കണം.
  • ∙ഹൊസങ്കടിയിലും കോട്ടിക്കുളത്തും റെയിൽവേ ഓവർബ്രിജുകൾ ആരംഭിക്കണം.കോട്ടിക്കുളത്തു സ്ഥലം ഏറ്റെടുത്തെങ്കിലും നടപടിയായില്ല.
  • ∙തൃക്കരിപ്പൂർ സ്റ്റേഷനോടു ചേർന്നുള്ള എളമ്പച്ചി, തലിച്ചാലം, ചന്തേര, മയിച്ച, പള്ളം, ആരിക്കാടി, കുമ്പള എന്നിവിടങ്ങളിലെ റെയിൽവേ അടിപ്പാതകളുടെ അശാസ്ത്രീയമായ നിർമിതി കാരണം വെള്ളം കെട്ടിനിൽക്കുന്നതിനു പരിഹാരം കാണണം.
  • ∙മഞ്ചേശ്വരത്ത് റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഗുഡ്സ് ട്രെയിനുകൾ നിർത്തിയിടുന്നതു കാരണം യാത്രക്കാർ പാളം മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ അപകടകാരണമാവുന്നു. ഇവിടെ സബ്‌വേ സ്ഥാപിക്കണം.
  • ∙പല സ്റ്റേഷനുകളിലും ആവശ്യത്തിനു ക്ലറിക്കൽ സ്റ്റാഫില്ലാത്തതു പരിഹരിക്കണം
  • ∙ചെറുവത്തൂർ–മംഗളൂരു പസഞ്ചർ പയ്യന്നൂരു വരെ സർവീസ് നടത്തണം.
  • ∙16630 മലബാർ എക്സ്പ്രസ് മംഗളൂരു കഴിഞ്ഞാൽ പാസഞ്ചർ ട്രെയിൻ പോലെയാണ് ഓടുന്നത്. ഇത് 2018 ഓഗസ്റ്റിനു മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് പുതുക്കി ഷെഡ്യൂൾ ചെയ്യണം.
  • ∙പരശുറാം എക്സ്പ്രസിനു ചെറുവത്തൂരിലും ഏറനാട് എക്സ്പ്രസിനു പഴയങ്ങാടിയിലും എഗ്‌മോർ എക്സ്പ്രസിനു പയ്യന്നൂരിലും സ്റ്റോപ്പ് അനുവദിക്കണം.
  • ∙അന്ത്യോദയ എക്സ്പ്രസിനു കാഞ്ഞങ്ങാട്ടോ നീലേശ്വരത്തോ സ്റ്റോപ്പ് അനുവദിക്കണം
  • ∙പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിർത്തിയ കണ്ണൂർ–മംഗളൂരു പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കണം.
  • ∙നീലേശ്വരത്ത് കെട്ടിടം നിർമാണം അടക്കം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം
  • ∙മൂകാംബിക ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് സഹായമായിരുന്ന ബൈന്തൂർ പാസഞ്ചർ പുനഃസ്ഥാപിക്കണം,
  • ∙എക്സ്പ്രസ് ട്രെയിനുകൾക്ക് അധിക ജനറൽ കംപാർട്മെന്റുകൾ അനുവദിക്കണം.
  • ∙കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ സ്റ്റേഷനുകൾക്ക് പ്ലാറ്റ്ഫോം റൂഫ് ഷെൽട്ടർ അനുവദിക്കണം.
  • ∙മംഗളൂരു റെയിൽവേ സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽ നിന്നു വിഭജിക്കാനുള്ള നിർദേശം നടപ്പാക്കരുത്.
  • ∙ബന്തിയോട് മാനിഹിത്തിലുവിലും ഷിറിയ, മണിമുണ്ട എന്നിവിടങ്ങളിലും പുതിയ റെയിൽവേ അടിപ്പാതകൾ ആരംഭിക്കണം
  • ∙ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ, എറണാകുളം–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണരിലേക്കുള്ള ജനശതാബ്ദി എന്നിവ മംഗളൂരു വരെ സർവീസ് ദീർഘിപ്പിക്കണം.
  • ∙ഇന്റർസിറ്റി, നേത്രാവതി, ചെന്നൈ മെയിൽ ട്രെയിനുകൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണം.
  • ∙കണ്ണപൂരം, പാപ്പിനിശേരി, കോട്ടിക്കുളം, ബേക്കൽ, ഉപ്പള, മഞ്ചേശ്വരം,ചന്തേര സ്റ്റേഷനുകൾ വികസിപ്പിക്കണം,
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കുമ്പള സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനായി ഉയർത്താൻ തീരുമാനമായെന്ന പ്രചാരണം കൊഴുക്കുന്നു. ഏതാനും വർഷം  മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി. സി ബഷീർ ആണ് ആദ്യമായി ഇങ്ങനെയൊരു ആശയം മുന്നോട്ട് കൊണ്ട് വന്നത്. തുടർന്ന് ജില്ലാ കളക്ടറായിരുന്ന ജീവൻ ബാബു,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് പ്രൊപോസൽ അയച്ചിരുന്നു. പക്ഷെ അത് പിന്നീട് തുടർപ്രവത്തനങ്ങൾ വേണ്ട പോലെ നടന്നിട്ടില്ല. അതിനിടെയാണ് മാധ്യമങ്ങളിലൂടെ ഇങ്ങനെ പ്രചാരണം നടക്കുന്നത്. 
എം.പി.ഉന്നയിച്ച ആവശ്യങ്ങളിൽ ഈ കാര്യം ഇല്ലാത്തതിനാൽ കുമ്പള റെയ്ൽവേ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ കുമ്പള സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  മെയിൽ അയക്കുകയും അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാട് എം.പിയെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

kumbla-railway-station-terminal-station-as-fake-news 

No comments