JHL

JHL

കണ്ണൂർ അബ്ദുല്ല മാസ്റ്റർ അടക്കം മഞ്ചേശ്വരത്ത് രണ്ടു പേർ പത്രിക നൽകി

മഞ്ചേശ്വരം (True News, Sept 27, 2019): മഞ്ചേശ്വരം നിയമസഭാ ഉപ തെരഞ്ഞെടുപ്പിനുള്ള നാമ നിർദേശ പത്രികകളുടെ സമർപ്പണം തുടങ്ങി.നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ഒരാൾ കൂടി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ലീഗ് വിമതനായി മത്സരിക്കുന്ന കുമ്പള നാരായണമംഗലത്തെ ഇർഷാദ് മൻസിലിലെ കെ.അബ്ദുള്ളയാണ് പത്രിക സമർപ്പിച്ചത്.59 വയസ്സുകാരനായ ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) എൻ.പ്രേമചന്ദ്രൻ മുൻപാകെയാണ് പത്രികമുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് സേലം സ്വദേശിയായ ഡോ. കെ.പദ്മരാജൻ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ പത്രിക സമർപ്പിച്ചവരുടെ എണ്ണം രണ്ടായി .

No comments