JHL

JHL

തുറമുഖത്തിന് സമീപത്തെ മണൽ നീക്കണം -മത്സ്യത്തൊഴിലാളി സംഘം


മഞ്ചേശ്വരം(True News , Sept 22, 2019): മീൻപിടിത്ത തുറമുഖത്തിനുസമീപം ബോട്ടുകൾക്ക് ഭീഷണിയായിനിൽക്കുന്ന മണൽ നീക്കാൻ അടിയന്തരനടപടിയെടുക്കണമെന്ന് മഞ്ചേശ്വരം മത്സ്യത്തൊഴിലാളി സംഘംആവശ്യപ്പെട്ടു. പുലിമുട്ടിന് സമീപം മീൻപിടിത്ത യാനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് മണൽത്തിട്ട രൂപപ്പെട്ടിട്ടുള്ളത്. ഇതുമൂലം അപകടങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെടുകയുണ്ടായി. മണൽത്തിട്ടയിൽ തട്ടി തോണി തകർന്ന് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. രണ്ട് അപകടങ്ങളിലായി 12 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിനിരയായവർക്ക് നഷ്ടപരിഹാരമോ സഹായമോ ലഭിച്ചിട്ടില്ല. അപകടം പതിവായതോടെ മത്സ്യത്തൊഴിലാളികൾ ഭീതിയിലാണ്. തുറമുഖത്തിന്റെ ഭാഗമായുള്ള അഴിമുഖ പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിലെ പുലിമുട്ട് നിർമാണം ശാസ്ത്രീയമാക്കണമെന്നും ജട്ടി നിർമാണത്തിലെ അപാകം പരിഹരിക്കണമെന്നും ഭാരവാഹികളായ എ.കെ.എം.അഷ്‌റഫ്, ബി.എം.അഷ്റഫ്, അബ്ദുൾ റഹ്‌മാൻ ഹാജി, അസീസ് മഞ്ചേശ്വരം എന്നിവർ ആവശ്യപ്പെട്ടു 


No comments