JHL

JHL

ദേശീയ കാർ റാലി ച്യമ്പ്യൻഷിപ്പിനിടെ ഗൗരവ് ഗിൽ മൂസ ശരീഫ് സഖ്യത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; മൂന്നു മരണം; ഗിൽ പരുക്കുകളോടെ രക്ഷപ്പെട്ടു

ബാർമേർ (True News, Sept 22, 2019): ബാർമേരിൽ  നടക്കുന്ന ദേശീയ കാർ റാലി മത്സരത്തിനിടെ മുൻ ചാമ്പ്യനും അർജുന അവാർഡ് നോമിനിയുമായ  ഗൗരവ് ഗില്ലിന്റെ റേസിംഗ് കാർ ബൈക്കുമായി കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ഗിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. സഖ്യത്തിൽപെട്ട മൂസ ഷെരീഫ് അപകട സമയത്ത് കൂടെയുണ്ടായിരുന്നില്ല എം എം എസ്  സി ഐ ദേശീയ കാർ റാലിയുടെ മൂന്നാം റൗണ്ടിനിടെയാണ് അപകടമുണ്ടായത്. റാലിക്കു വേണ്ടി റോഡുകൾ ബാരിക്കേഡുകൾ വെച്ച് അടച്ചിരുന്നെങ്കിലും ബൈക്കിൽ വന്ന മൂന്നുപേർ വോളന്റീയർമാരുടെ വിലക്ക് പരിഗണിക്കാതെ കടന്നുപോവുകയായിരുന്നു. റേസിൽ ഒന്നാം നമ്പറായിരുന്നു ഗിൽ.  മത്സരം തുടങ്ങി ഗിൽ, റേസ്  കാറിൽ നൂറ്റമ്പതു മൈൽ സ്പീഡിൽ കുതിക്കുമ്പോളാണ്  ബൈക്കുമായി കൂട്ടിയിടിക്കുന്നത്. ഇടിയിൽ ഗിൽ കാറിന്റെ പുറത്തേക്കു തെറിച്ചുവീണു സാരമായ പരുക്കേറ്റു. ബൈക്കിലുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. തുടർന്ന് സംഘാടകർ മത്സരം താത്കാലികമായി നിർത്തിവെച്ചു. ഗിൽ അപകടനില തരണം ചെയ്തതായി സംഘാടകർ അറിയിച്ചു.  .
പ്രദേശ വാസിയായ നരേന്ദ്ര, ഭാര്യ പുഷ്പ മകൻ ജിതേന്ദ്ര എന്നിവരാണ് മരണപ്പെട്ടത്.
racergouravgillinvolvedinaccidentduringrace-threekilled

No comments