JHL

JHL

"മഅദനിക്ക് നേരെയുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനം ഇടത് സർക്കാർ കനത്ത വില നൽകേണ്ടി വരും" പി.ഡി. പി

മഞ്ചേശ്വരം(True News 22  September 2019): സാമ്പത്തിക തട്ടിപ്പിലകപ്പെട്ട് വിദേശത്ത് ജയിലിലായ എൻ.ഡി.എ മുന്നണി നേതാവിന്റെ മകന് വേണ്ടി മണികൂറുകൾക്കകം ഇടപെട്ട ഇടത് സർക്കാൻ രണ്ട് പതിറ്റാണ്ട് കാലമായി ഭരണകൂട ഭീകരതയുടെ ഇരയാക്കപ്പെട്ട് ഗുരുതര രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന മഅദനിയുടെ മനുഷ്യാവകാഷ ലംഘന വിഷയത്തിൽ തുടരുന്ന ഗുരുതരമായ നിസംഗതക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് മഅദനിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ഡി. പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രഘടനം ഉത്ഘാടനം ചെയ്ത് കൊണ്ട് പി.ഡി.പി  സംസ്ഥാന കൗൺസിലർ യൂനൂസ് തളങ്കരപറഞ്ഞു .മഅദനിയുടെ ജീവൻ രക്ഷിക്കുക സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുക എന്നാവശ്യപ്പെട്ട് കൊണ്ട് പി.ഡി.പി വരുന്ന 23 ന് തിരുവനന്തപുരത്ത് നടത്തുന്ന ഏകദിന ഉപവാസത്തിൽ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 80 പ്രതിനിധികൾ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു മഅദനിയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നടക്കുന്ന മുഴുവൻ പോരാട്ടങ്ങൾക്കും കാസർക്കോട്ടെ ജാതി,മത,രാഷ്രീയ സാംസ്കാരിക ഭേദമന്യേ മുഴുവൻ മനുഷ്യാവകാശ മനസുകളുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ജാസി പൊസോട്ട് ,മുസ അടുക്ക, അഫ്സർ മല്ലകൈ ,സിദ്ധിഖ് ബത്തൂൽ
,അനീഫ്പൊസോട്ട്,ഖാദർ ലബ്ബൈക്ക് ,അബുദു റഹ്മാൻ ബേക്കൂർ ,നാച്ചൂ പൊസോട്ട് ,മൻസൂർ ബേക്കൂർ,മുഹമ്മദ് ഗുഡെ, സലിം ഉപ്പള ,എം.എ കളത്തുർ, ഫാറൂഖ് പൊസോട്ട്,ഇർഫാൻ പൊസോട്ട്,അഷ്റഫ് പൊസോട്ട് ,അഷ്റഫ് കുമ്പള എന്നിവർ നേതൃത്തം നൽകി

No comments