JHL

JHL

വെൽഡിങ് തൊഴിലാളികളുടെ സത്യസന്ധത ; ഉബൈദിന് നഷ്ടപ്പെട്ട ഒന്നേ കാൽ ലക്ഷം തിരിച്ചുകിട്ടിയത് മണിക്കൂറുകൾക്കകം

ബ​ദി​യ​ഡു​ക്ക(True News , Sept 27, 2019):​ വ​ര്‍​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത. ക​ള​ഞ്ഞു​കി​ട്ടി​യ ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ ഉ​ട​മ​യ്ക്ക് ന​ല്‍​കി. നാ​രം​പാ​ടി​യി​ലെ വെ​ല്‍​ഡിം​ഗ് ഷോ​പ്പു​ട​മ​യും ജീ​വ​ന​ക്കാ​രും ക​ട​യ്ക്ക് മു​ന്നി​ലെ റോ​ഡ​രി​കി​ല്‍നി​ന്ന് ക​ള​ഞ്ഞു കി​ട്ടി​യ ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ ബ​ദി​യ​ഡു​ക്ക പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചു. വെ​ല്‍​ഡിം​ഗ് ഷോ​പ്പി​ന് മു​ന്‍​വ​ശം ഒ​രു പ്ലാ​സ്റ്റി​ക് റോ​ഡി​ല്‍ വീ​ണ​ത് ഷോ​പ്പ് ഉ​ട​മ​യാ​യ പ്ര​വീ​ണ്‍ കു​മാ​ര്‍ ക്രാ​സ്ത​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. അ​ദ്ദേ​ഹം അ​തെ​ടു​ത്ത് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ പ​ണ​മാ​ണ് ക​ണ്ട​ത്. ഉ​ട​നെ വി​വ​രം വ​ര്‍​ക്ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യ ന​വീ​ന്‍, സു​ധ എ​ന്നി​വ​രെ അ​റി​യി​ച്ചു.
നോ​ട്ടി​നൊ​പ്പം ക​ണ്ട ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ മ​റ്റു മാ​ര്‍​ഗ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ മൂ​വ​രും പ​ണം പോ​ലീ​സി​നെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീസി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ത് നാ​രം​പാ​ടി പു​ളി​ത്ത​ടി​യി​ലെ ഉ​ബൈ​ദി​ന്‍റെ​താ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും പ​ണം കൈ​മാ​റു​ക​യും ചെ​യ്തു

No comments