JHL

JHL

കുമ്പള ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം - ശ്രീ: അഹമ്മദലി കുമ്പള പി.ടി.എ പ്രസിഡണ്ട്

കുമ്പള(True News 27 September 2019):കുമ്പള  ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം നടന്നു.2019 -20 അക്കാദമിക വർഷത്തേക്കുള്ള 21 അംഗ പി.ടി.എ കമ്മിറ്റി നിലവിൽ വന്നു.  അഹമ്മദലി കുമ്പള വീണ്ടും പ്രസിഡന്റ് ആയി. യൂസഫ് ഉളുവാർ, ശ്രീ:കൊഗ് ഗു, എന്നിവർ വൈസ് പ്രസിഡന്റുമാരായും ശ്രീമതി ഫരീദ സക്കീർ മദർ പി.ടി.എ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
എസ് .എസ് .എൽ സി, പ്ലസ് ടു .പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയവർക്ക് ക്യാഷ് അവാർഡ് നൽകി. ഹെഡ്മിസ്ട്രസ് ഇൻചാർജ് ലിൻഡ ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകൾ സ്റ്റാഫ് സെക്രട്ടറിമാരായ രമേശൻ മാസ്റ്റർ (ഹൈസ്ക്കൂൾ) രവി മാസ്റ്റർ ( ഹയർ സെക്കണ്ടറി ) എന്നിവരും, അനുശോചന പ്രമേയംഉമ ടീച്ചറും അവതരിപ്പിച്ചു.കുമ്പള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ എ.കെ ആരിഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി:ഫരീദ സക്കീർ ,അശ്റഫ് ബായാർ,ലത്തീഫ്
 ഉളുവാർ, കൊഗ് ഗു, സരള എന്നിവർ സംസാരിച്ചു.ശ്രി: ദിനേശൻ മാസ്റ്റർ യോഗനടപടികൾ നിയന്ത്രിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീനിവാസൻസർ സ്വാഗതവും സതി ടീച്ചർ നന്ദിയും പറഞ്ഞു.

No comments