JHL

JHL

തൊഴിൽ മേഖലകളില്ലാതാക്കുന്ന ബി ജെ പി ക്ക് തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകണം : ഐ.എൻ.ടി.യു.സി.

കുമ്പള( True News , Sept 24, 2019) രാജ്യത്തിന്റെ ജനാധിപത്യം തകർക്കുകയും തൊഴിൽമേഖലകളില്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പി.ക്ക് ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിനൽകണമെന്ന് ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ഐ.എൻ.ടി.യു.സി. മഞ്ചേശ്വരം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ആർ.വി.ജയകുമാർ. തോമസ് സെബാസ്റ്റ്യൻ, ബാലകൃഷ്ണ ഷെട്ടി, ഉമേഷ് അണങ്കൂർ, വി.പി.മഹാരാജൻ, സന്ദീപ് റായ്, മണ്ഡലം ജനറൽ സെക്രട്ടറി ഒ.എം.റഷീദ്, സത്യൻ സി.ഉപ്പള എന്നിവർ സംസാരിച്ചു. 

No comments