JHL

JHL

കുമ്പള ബസ് സ്റ്റാന്റിൽ വെച്ച് അമ്മയെ കുത്തിക്കൊന്ന കേസിൽ മകന് ജീവ പര്യന്തം

കാസര്‍കോട്(True News 28 September 2019) : മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും 75000 രൂപ പിഴയും ശിക്ഷ. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതിയെ (60) കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനില്‍കുമാറിനെ (38)യാണ് കാസര്‍കോട് ജില്ലാ അഡീ.സെഷന്‍സ് (മൂന്ന്) ജഡ്ജി പി കെ നിര്‍മ്മല ശിക്ഷിച്ചത്. പിഴയടച്ചാല്‍ പിഴ സംഖ്യയില്‍ നിന്ന് 25000 രൂപ പത്മാവതിയുടെ മകള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം. മകള്‍ അനിതയ്ക്കും മകളുടെ ഭര്‍ത്താവ് രാമചന്ദ്രയ്ക്കുമൊപ്പം കുമ്പള ബസ് സ്റ്റാന്റിലെ നടപ്പാതയിലൂടെ നടന്നുപോകവെ പിറകില്‍ നിന്നെത്തിയ അനില്‍കുമാര്‍ പത്മാവതിയെ കുത്തികൊലപ്പെടുത്തിയെന്നാണ് കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേസില്‍ 36 സാക്ഷികളുണ്ട്.

No comments