JHL

JHL

മഹാത്മാഗാന്ധി ട്രോഫി ജലമേള ഒക്‌ടോബര്‍ 2 ന്

നീലേശ്വരം(True News 26 September 2019):  നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് കാര്യങ്കോട് പുഴയില്‍  മഹാത്മാഗാന്ധി ട്രോഫി ജലമേള നടത്തുന്നു. ജലമേളയുടെ ഭാഗമായി 25 ,15 പേര്‍ തുഴയും വെള്ളം കളി മത്സരം പുരുഷന്മാര്‍ക്കും 15 പേര്‍ തുഴയും വെള്ളം കളി മത്സരം വനിതകള്‍ക്കും ആണ് നടക്കുക.  25 പേര്‍ തുഴയും വള്ളംകളി മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മഹാത്മാഗാന്ധി ട്രോഫി കൊപ്പം അമ്പതിനായിരം രൂപ നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് നാല്‍പ്പതിനായിരം രൂപയാണ്. 15 പേര്‍ തുഴയും പുരുഷവനിതാ ടീമുകള്‍ക്ക് യഥാക്രമം മുപ്പതിനായിരം രൂപ ഇരുപതിനായിരം രൂപയാണ് നല്‍കുന്നത്. ഇത്തവണ മത്സരത്തില്‍ 14ടീമുകള്‍ മത്സരിക്കും. കാര്യങ്കോട് തേജസ്വിനി പുഴയില്‍ നടക്കുന്ന ജലമേളയില്‍ ജല ഗാനമേളയും വെടിക്കെട്ടും പഞ്ചവാദ്യവും എല്ലാം ഒരുക്കി തയ്യാറെടുക്കുകയാണ് സംഘാടകര്‍.

No comments