JHL

JHL

മഞ്ചേശ്വരത്ത് ലീഗിന് വിമതൻ; മുൻ യൂത്ത് ലീഗ് നേതാവും അധ്യാപക സംഘടനാ സംസ്ഥാന നേതാവും സമസ്തയുടെ മുൻ ജില്ലാ നേതാവുമായ കണ്ണൂർ അബ്ദുല്ല മാസ്റ്ററാണ് മുസ്‌ലിം ലീഗിന് വെല്ലുവിളിയായി രംഗത്ത്


കുമ്പള (True News 25 September 2019) : നിയമസഭാ  ഉപതിരഞ്ഞെടുപ്പിന്   മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‍ലിം  ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമത സ്ഥാനാർത്ഥിയും രംഗത്ത്.  യൂത്ത് ലീഗ് മുൻ മണ്ഡലം ജനറൽ സെക്രട്ടറിയും അധ്യാപക  സംഘടനാ മുൻ സംസ്ഥാന നേതാവും സമസ്ത  നേതാവുമായിരുന്ന  കണ്ണൂർ അബ്ദുല്ല  മാസ്റ്ററാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹം വ്യാഴാഴ്ച   നാമനിർദേശ പത്രിക  നൽകുമെന്നാണ് സൂചന.  കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പി. ബി. അബ്ദുൽ റസാക്ക് തൊട്ടടുത്ത ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനോട് കേവലം 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്   വിജയിച്ചിരുന്നത്. നിലവിൽ ഒരു വിമത സ്ഥാനാർഥി ഉണ്ടാകുന്നത് മുസ്‌ലിം ലീഗിനെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഇദ്ദേഹത്തിന്റെ മകൻ പാറക്കൽ അബ്ദുല്ല   എം.എൽ.എയുടെ ബന്ധുവുമായി  നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പാർട്ടി ഏകപക്ഷീയമായി എടുത്ത  നിലപാടിൽ പ്രതിഷേധിച്ചാണ് വിമത സ്ഥാനാർത്ഥിയായി രംഗത്ത് വരാൻ കാരണമെന്ന്  കണ്ണൂർ അബ്ദുല്ല മാസ്റ്റർ  ട്രൂ ന്യൂസിനോട് പറഞ്ഞു.
muslim-league-rebel-kannur-abdulla-master

No comments