JHL

JHL

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍റൈ മാസ്റ്റര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്‌(True News 30 September 2019) : മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്‌ച രാവിലെ  11 മണിക്ക്  വിദ്യാനഗറിലെ കലക്ടറേറ്റില്‍ റിട്ടേണിങ്‌ ഓഫീസറായ ഡെപ്യൂട്ടി കലക്‌ടര്‍ പ്രേമചന്ദ്രന് മുമ്പാകെയാണ്  പത്രിക സമര്‍പ്പിച്ചത്‌. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തില്‍ നിന്ന്‌ നേതാക്കള്‍ക്കൊപ്പമാണ്‌ സ്ഥാനാര്‍ഥി കലക്ടറേറ്റിലെത്തിയത്‌. പി കരുണാകരന്‍, പി കെ ശ്രീമതി, സി എച്ച്‌ കുഞ്ഞമ്ബു, കെ പി സതീഷ്‌ ചന്ദ്രന്‍, ടി വി രാജേഷ്‌ എംഎല്‍എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയോടൊപ്പമെത്തി.

No comments